കുളിടെ ഷർത്തും ഫറളും
അതായത് വലിയ അശുദ്ധി
ചെറിയ അശുദ്ധി
എല്ലാം ശുദ്ധിയായി
മദ്രസ്സയിൽ നിന്നും
പഠിച്ചു കഴിഞ്ഞു
പോരാത്തതിന്
ഇന്നാൽ വയളില് മൗലവി
മൈക്കേല് ഇതൊക്കെ
ആയത്തോതി ഹദീസ് സഹിതം
വിസ്തരിക്ക്യം ചെയ്തു
ഇനി കാത്തു വെക്കുണെലു
എന്താകാര്യം
അല്ലേലും പെണ്ണ് പഠിച്ചിട്ടു
ഇപ്പൊ എന്താ ഒരു ഉപകാരം
പണ്ടാണെങ്കിൽ
പുതിയാപ്പിളക്കു കത്തെങ്കിലും
എഴ്തായിരുന്നു
അന്ജാർ കൊല്ലം കയിഞ്ഞാൽ
പൊന്നിനൊക്കെ
ഇനിയും വെലജാസ്തിക്കും
അപ്പോഴേക്ക് ഇങ്ങള് ഉണ്ടാവുന്നു
വല്ല ഒറപ്പുണ്ടാ
വാപ്പ ഇല്ലാത്ത കുട്ടിക്ക്
മാർക്കറ്റു കൊറവാ
ഉമ്മെണെങ്കിലു
അത്രയ്ക്ക് കൊഴപ്പം വരൂല്ല
വെറുതെ മഴ കണ്ടിരിക്കാതെ
മോള്ടെ മുടി മെടഞ്ഞിരിക്കാതെ
ആരെന്കിലൂടൊക്കെ
കാലോ എന്താച്ച പിടിച്ച്
കാര്യം നോക്കിം
ഇല്ലെങ്കിൽ
മന്ത്രിസഭടെ പിന്തുണ
പിൻവലിക്കുമെന്ന്
പറഞ്ഞു പരത്ത്
എങ്ങിനെയെങ്കിലും
മംഗല്ല്യപ്രായം
പതിനാറിന്നു
പതിനോന്നക്കാൻ നോക്കിം
ഇത് നമ്മടെ കാലം ഒന്നോല്ല
ഏത്...